എരുമപ്പെട്ടി: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മൂന്ന് സ്വർണ്ണം. ജൂനിയർ ബോയ്‌സ് ഹൈജമ്പിൽ അജ്മൽ ഒരു സ്വർണവും, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വി.ജെ. അഭിരാമി രണ്ട് സ്വർണവുമാണ് കരസ്ഥമാക്കിയത്. പ്ലസ് ടു വിദ്യാർത്ഥിയായ അജ്മൽ 1.78 മീറ്റർ ബെസ്റ്റ് ജമ്പിലാണ് ഒന്നാം സ്ഥാനം നേടിയത്. എരുമപ്പെട്ടി തറയിൽ സലിം - സബീന ദമ്പതികളുടെ മകനാണ് അജ്മൽ. 400 മീറ്റർ, 600 മീറ്റർ സബ് ജൂനിയർ ഗേൾസ് വിഭാഗം ഓട്ടത്തിലാണ് അഭിരാമി ഒന്നാം സ്ഥാനത്തെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഭിരാമി എരുമപ്പെട്ടി വെളുത്തേടത്ത് പറമ്പിൽ രാധികയുടെ മകളാണ്.