congress-vahan-pracharana

പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രചരണ വാഹന ജാഥ കൊറ്റംകുളത്ത് ഡി.സി.സി ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സമര പ്രചരണ വാഹന ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രീൻ കേരള സമഗ്ര പദ്ധതിയടക്കം നിരവധി പദ്ധതികളിലെ അഴിമതി അവസാനിപ്പിക്കുക, പ്ലാസ്റ്റിക് നിർമാർജ്ജന പദ്ധതിക്കായി ഗ്രീൻ കാർഡിറക്കി കർമ്മസേനയെന്ന പേരിൽ നിർബന്ധിത പിരിവ് നടത്തുന്നത് നിറുത്തലാക്കുക, മൂന്നുപീടിക സെന്ററിലെ വികസന മുരടിപ്പിന് പരിഹാരം കാണുക തുടങ്ങീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ജാഥ രാവിലെ കൊറ്റംകുളത്ത് ഡി.സി.സി.ജനറൽ സെക്രട്ടറി സി.സി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി. പ്രദോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, പി.എം.എ ജബ്ബാർ എന്നിവർ സംസാരിച്ചു.

വാഹന പ്രചരണ ജാഥ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച ശേഷം വൈകീട്ട് പെരിഞ്ഞനം സെന്ററിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി.വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി കെ.എഫ് ഡൊമനിക് , സി.ഡി.അനസ്, കെ.കെ.കുട്ടൻ, റീജ ദേവദാസ് എന്നിവർ സംസാരിച്ചു.