പൂച്ചട്ടി: കലയും സാഹിത്യവും ആണ് മനുഷ്യനെ പൂർണതയിലേക്കു നയിക്കുന്നതെന്ന് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിൽ നടന്ന ഭവൻസ് കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എസ്. പട്ടാഭിരാമൻ അദ്ധ്യക്ഷനായി.
പ്രിൻസിപ്പൽ സുജാത മേനോൻ, ജോർജ് പോൾ, ഹരിദാസമേനോൻ, ഇ. രാമൻ കുട്ടി, ഡോ. ശ്രീരഞ്ജിത്ത്, മീര സത്യൻ രമണി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. വിവിധ വേദികളിലായി 25 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 26 സ്‌കൂളുകളിൽ നിന്നായി 700 വിദ്യാർത്ഥികൾ മത്സരിക്കുന്ന കലാമേള വൈകിട്ട് സമാപിച്ചു.
സമാപന സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാൻസിലർ ടി.കെ. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ക്യാപ്ടൻ പാർവതി വൈസ് പ്രിൻസിപ്പൽ മീര സത്യൻ എന്നിവർ സംസാരിച്ചു.