ഗുരുവായൂർ: ഓട്ടോറിക്ഷയിടിച്ച് റെയിൽവേ ഗേറ്റ് കേടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കിഴക്കെനട റെയിൽവേ ഗേറ്റിലാണ് ബുധനാഴ്ച രാവിലെ ഒമ്പതോടെ ഓട്ടോറിക്ഷയിടിച്ചത്. എഗ്മൂർ എക്‌സ്പ്രസ് തൃശൂരിൽ നിന്ന് എത്തുമ്പോഴാണ് ഗേറ്റ് അടച്ചത്.
അടയ്ക്കുന്നതിന് മുമ്പേ കടക്കാൻ ശ്രമിച്ച ഓട്ടോ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഗേറ്റ് അടക്കാൻ കഴിയാതിരുന്നതോടെ സിഗ്‌നൽ സംവിധാനം തകരാറിലായി. ടൗൺ ജുമാ മസ്ജിദിനടുത്ത് ട്രെയിൻ പത്ത് മിനിറ്റോളം നിർത്തിയിടേണ്ടി വന്നു.
റോഡിലും ഗതാഗത കുരുക്കായി. ചങ്ങലയിട്ട് ഗേറ്റ് അടച്ച് ട്രെയിൻ കടത്തിവിട്ടു. അര മണിക്കൂറിന് ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.