പാവറട്ടി: ചിറ്റാട്ടുകര മേഖലയിൽ 'മുറ്റത്തൊരു മുന്തിരി തോട്ടം' പദ്ധതിക്ക് വൻ സ്വീകാര്യത. കേരള കർഷക സംഘം കാക്കശ്ശേരി ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുറ്റത്തൊരു മുന്തിരി തോട്ടം പദ്ധതി ആരംഭിച്ചു. യൂണിറ്റിലെ തെരഞ്ഞെടുത്ത 20 കർഷകർക്ക് മുന്തിരി തൈകൾ സൗജന്യമായി വിതരണം ചെയ്തു.
മുന്തിരിവള്ളി പടർന്നു കയറുന്നതിന് സ്ഥിരമായ പന്തൽ നിർമ്മിച്ചാണ് തോട്ടം നിർമ്മിക്കുന്നത്.
ഇരുമ്പുകമ്പികൾ കൊണ്ട് വല നെയ്ത് പന്തൽ ബലപ്പെടുത്തും. ഓരോ വർഷവും മുന്തിരിവള്ളികൾ വെട്ടി ക്രമപ്പെടുത്തും. മൂന്നു വർഷം കഴിഞ്ഞാൽ മുന്തിരി കായ്ച്ചു തുടങ്ങും. നാട്ടിൻ പ്രദേശത്ത് മുന്തിരി കൃഷി വ്യാപിക്കാൻ കഴിയുമെന്ന് കർഷകരെ ബോധ്യപ്പെടുത്താൻ ഈ കൃഷി മൂലം സാധിക്കും.

കേരള കർഷകസംഘം മണലൂർ ഏരിയ കമ്മിറ്റിയംഗം ടി.വി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സരസ്വതി അജയൻ അദ്ധ്യക്ഷയായി. സി.പി.എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ്, കർഷക സംഘം മണലൂർ ഏരിയാ ജോയിന്റ് സെക്രട്ടറി ജിയോ ഫോക്‌സ്, ജനപ്രതിനിധികളായ ലതി വേണുഗോപാൽ, ബി.ആർ. സന്തോഷ്, തുളസി രാമചന്ദ്രൻ, ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, കെ.എഫ്. ലാൽസൺ, കെ.വി. വേണു, പി.എം. ജോസഫ്, എ.പി. ജോയ്‌സൺ, സി.എൽ. ജോസ് എന്നിവർ പ്രസംഗിച്ചു.

കാപ്

ചിറ്റാട്ടുകരയിൽ മുറ്റത്തൊരു മുന്തിരി തോട്ടം പദ്ധതിയുടെ ഉദ്ഘാടനം കർഷക സംഘം നേതാവ് ടി.വി. ഹരിദാസൻ മുന്തിരി തൈകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു.