തൃപ്രയാർ: തൃപ്രയാർ ഏകാദശി കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ബുധനാഴ്ച രാത്രി വിഷ്ണുമായചരിതം, കുചേലവ്യത്തം കഥകളി അരങ്ങേറി. ശ്രീ അവണങ്ങാട്ടിൽ കളരി സർവതോ ഭദ്രം കലാകേന്ദ്രമാണ് കഥകളി അവതരിപ്പിച്ചത്. തിരുവാതിരക്കളി, ശാസ്താംപാട്ട് വിദ്വാൻ മച്ചാട് ഉണ്ണിക്കൃഷ്ണൻ ആൻഡ് പാർട്ടിയുടെ ഉടുക്ക്പാണ്ടിയും നേരത്തേ വേദിയിൽ അവതരിപ്പിച്ചു. ഇന്ന് വൈകീട്ട് 4ന് ശ്രീരജ്ഞിനി നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താർച്ചന, 5.30ന് തിരുവാതിരക്കളി, തുടർന്ന് വയലിൻ സോളോ, തിരുവാതിരക്കളി എന്നിവ നടക്കും.