കൊടുങ്ങല്ലൂർ: നാല് പതിറ്റാണ്ടായി ഉപയോഗിച്ചു പോന്ന മൂന്നടി വഴിയിൽ ഗേറ്റ് സ്ഥാപിച്ച് പാവപ്പെട്ട കുടുംബത്തിൻ്റെ വഴി തടസപ്പെടുത്തിയതിനെതിരെ പ്രതിഷേധം. നടവഴിയിൽ ഗേറ്റ് സ്ഥാപിച്ച് അടയ്ക്കാനുള്ള നീക്കത്തിനെതിരെ വഴി ഉപയോഗിച്ചു കൊണ്ടിരിക്കുന്നവർ ആക്ഷേപമറിയിച്ചതോടെ സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെ.കെ ഉണ്ണിക്കൃഷ്ണൻ്റെ നേതൃത്വത്തിൽ ഗേറ്റ് സ്ഥാപിക്കൽ തടഞ്ഞു. എടവിലങ്ങ് പഞ്ചായത്തിലെ നാലാം വാർഡിൽ സൊസൈറ്റി പാലത്തോട് ചേർന്നാണ് സംഭവം. തോടും ചിറയുമായിരുന്ന സ്ഥലം കൽപ്പൊടി നിരത്തി നികത്തിയുള്ള നിയമലംഘനത്തിന് പുറമെയാണ് ഗേറ്റ് സ്ഥാപിച്ചുള്ള വഴി തടയലെന്നും നിരാംബലരായ ഒരു കുടുംബത്തിന് നീതി നിഷേധിച്ചുള്ള ഈ നടപടി അംഗീകരിക്കാനാകില്ലെന്നും ബി.ജെ.പി. കയ്പ്പമംഗലം മണ്ഡലം പ്രസിഡന്റ് പി.എസ് അനിൽ കുമാർ പറഞ്ഞു...