വിശദീകരണവുമായി കരാർ കമ്പനിയും ദേശീയ പാത അതോറിറ്റിയും

തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ പണി ഇത്രയേറെ വൈകിയത് യഥാസമയം ഭൂമി ഏറ്റെടുത്തു തരാത്തതിനാലും ഭൂവുടമകൾ നടത്തിയ സമരത്താലാണെന്നും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും. ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ വാദം. ദേശീയപാതയുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഫയൽ ചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സമരങ്ങൾക്കു പുറമേ, വിട്ടുതന്ന സ്ഥലത്തിന് കൂടുതൽ വില ആവശ്യപ്പെട്ടുള്ള കേസുകളും ഉണ്ടായിരുന്നു. ഇതുമൂലം പണി നടത്താനായില്ല. ഭൂമി ഏറ്റെടുത്തു തരേണ്ടതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കരാർ കമ്പനി ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം വാങ്ങിയാണ് അന്നു പണി നടത്തിയത്.

കമ്പനിയുടെ വിശദീകരണം ഇങ്ങനെ

പണി പൂർത്തിയാക്കേണ്ടത് 2013 ഏപ്രിൽ 6ന്

ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയത് 2011 നവംബർ വരെ

നിരോധനം മാറ്റിയശേഷം സമരം തുടർന്നതോടെ പണി മുടങ്ങി

കരാർ പൂർത്തീകരിക്കേണ്ട തീയതി 2015 മാർച്ച് 14 ലേക്ക് നീട്ടി

പദ്ധതി പൂർത്തിയാക്കി തിരിച്ചടവു തുടങ്ങാനാകാത്തതിനാൽ വായ്പ നൽകിയ ബാങ്ക് പിന്മാറി

പിന്നീട് സാമ്പത്തിക പ്രതിസന്ധി

കരാർ പൂർത്തീകരിക്കേണ്ട തീയതി 2017 മാർച്ചിലേക്ക് നീട്ടി

ടണൽ നിർമാണവുമായി ബന്ധപ്പെട്ട് വീണ്ടും സമരം

ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചെങ്കിലും ലഭിച്ചില്ല

കിട്ടാക്കടമായതോടെ ബാങ്കുകൾ വായ്പയിൽ നിന്ന് പിന്മാറി

കമ്പനി സ്വന്തം നിലയിൽ പണം കണ്ടെത്തി റോഡുപണി പൂർത്തീകരിക്കുന്നു

പണി പൂർത്തിയായത്

82 ശതമാനം

മൊത്തം 28.35 കിലോമീറ്റർ

പൂർത്തിയായത് 22 കിലോമീറ്റർ

പണി വൈകിയതിന് പിന്നിൽ

യഥാസമയം ഭൂമി ഏറ്റെടുത്തില്ല

ഭൂവുടമകളുടെ സമരം

വിട്ടുതന്ന സ്ഥലത്തിന് കൂടുതൽ വില ആവശ്യപ്പെട്ടുള്ള കേസുകൾ

..............