janakeeya-samithi-
എടത്തിരുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വെള്ളകെട്ടുള്ള പ്രദേശങ്ങളും, കലുങ്കുകളും സന്ദർശിക്കുന്നു.

കയ്പ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് 10 വാർഡിലെ നമ്പ്രാട്ടിചിറ, ചാമക്കാല പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. നമ്പ്രാട്ടിചിറയിലെ വീടുകളിൽ നിന്നും ഇപ്പോഴും വെള്ളം ഒഴിഞ്ഞു പോയിട്ടില്ല. പലയിടങ്ങളിലും വെള്ളക്കെട്ടിനാൽ മലിനമായി കിടക്കുകയാണ്. തോടുകൾ അടഞ്ഞും, കരിങ്കൽ ഭിത്തി കെട്ടി തടഞ്ഞിട്ട നിലയിലുമാണെന്നും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. പിന്നീട് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. ജനകീയ സംരക്ഷണ സമിതി പ്രവർത്തകരായ കെ.വി സനൽ, കെ.എം മധുസൂദനൻ, എൻ.എം അനിലൻ, ടി.എൻ ഷാജി, പി.വി രാജു, പി.സി അജയൻ, സന്തോഷ്, കൗസല്ല്യ അശോകൻ, ഉഷ അശോകൻ, അംബിക വാസു, അബ്ദുറഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്..