ഗുരുവായൂർ: ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത റൺ ഗുരുവായൂർ റൺ ഫേസ് ടു ഗുരുവായൂരിനെ ആവേശത്തിലാഴ്ത്തി. ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷനും ചാവക്കാട് ഹയാത്ത് ആശുപത്രിയും ചേർന്നാണ് പ്രമേഹ ബോധവത്കരണത്തിന്റെ ഭാഗമായി റൺ ഗുരുവായൂർ റൺ ഫേസ് ടു സംഘടിപ്പിച്ചത്.

ശ്രീകൃഷ്ണ സ്‌കൂളിൽ നിന്ന് ആരംഭിച്ച ഹ്രസ്വദൂര നടത്തം ഗുരുവായൂർ ടെമ്പിൾ സി.ഐ സി. പ്രേമാനന്ദ കൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു. റാലി നഗരം ചുറ്റി മഞ്ജുളാൽ പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷനായി. ഹയാത്ത് ആശുപത്രി എം.ഡി ഡോ. ഷൗജാദ് മുഹമ്മദ് മുഖ്യ പ്രഭാഷണവും പ്രമേഹ ദിന സന്ദേശവും നൽകി. നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, ജില്ലാ ഫുഡ്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് സി. സുമേഷ് എന്നിവർ മുഖ്യതിഥികളായി. എ.സുനിൽകുമാർ, മുഹമ്മദ് ഷാക്കീർ, എ.ആർ. സഞ്ജയ്, പി. സുനിൽകുമാർ, വിലാസ് പാട്ടീൽ, റഫീക്ക് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ, കൗൺസിലർമാർ, വിദ്യർത്ഥികൾ എന്നിവർ റാലിയിൽ അണിനിരന്നു. മാരത്തോൺ മത്സരവും സൗജന്യ പ്രമേഹ പരിശോധനയുമുണ്ടായി.