alice
ആലീസ്

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ കൂനൻ വീട്ടിൽ പരേതനായ പോൾസൻ ഭാര്യ ആലീസിനെ (58) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് ആദ്യ സൂചനയെന്ന് പൊലീസ് പറഞ്ഞു. സ്ത്രീ ധരിച്ചിരുന്ന സ്വർണ്ണാഭരണം മോഷണം പോയതായി കരുതുന്നു. നാല് മക്കളുള്ള ആലീസിന്റെ മകൻ യു.കെയിലാണ്. മറ്റ് മൂന്ന് പെൺമക്കളെ വിവാഹം കഴിച്ചയച്ചിരുന്നതിനാൽ ആലീസ് തനിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. രാത്രിയിൽ കൂട്ട് കിടക്കാൻ വരാറുള്ള സമീപത്തെ സ്ത്രീയാണ് വാതിൽ പുറമെ നിന്ന് താഴിട്ടത് കണ്ട്. വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ആലീസിനെ കണ്ടു. ഉടൻ നാട്ടുകാരെ വിളിച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട സി.ഐ ബിജോയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.