thriprayar-ekadesi
ശ്രീദുർഗ ന്യത്തവിദ്യാലയം അവതരിപ്പിച്ച ന്യത്തസന്ധ്യയിൽ നിന്ന്

തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചിന് സോപാനം ന്യത്തസംഗീത വിദ്യാലയത്തിന്റെ നൃത്തോത്സവം അരങ്ങേറും. തുടർന്ന് ജി.കെ പ്രകാശും സംഘവും സമ്പ്രദായ ഭജന വേദിയിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് തിരുവാതിരക്കളി, ന്യത്തസന്ധ്യ, ശ്രീ രജ്ഞിനി ഓർക്കസ്ട്രയുടെ ഭക്തിഗാനമജ്ഞരി, രാത്രി ന്യത്താർച്ചന എന്നിവ നടന്നു.