മാള: മാള - എളന്തിക്കര റോഡ് പുനരുദ്ധാരണത്തിന് 6.5 കോടിയുടെ പദ്ധതി. ഈ റോഡിനെ രണ്ട് ഭാഗമായിട്ടാണ് ടെൻഡർ നടപടി പൂർത്തീകരിച്ചത്. ആദ്യ ഭാഗം മാള പൊലീസ് സ്റ്റേഷൻ മുതൽ 3,700 മീറ്റർ വരുന്ന പ്ലാവിൻ മുറി വരെയാണ്. ആ ഭാഗം വരെ ഒരു കിലോമീറ്റർ കാനയുടെ പണി പൂർത്തിയായി വരുന്നു. ഈ ആദ്യ ഭാഗത്ത് മൂന്ന് കൽവെർട്ടറുകൾ പുതുക്കിപണിയാനുള്ള നടപടി എടുത്തുവരുന്നു. കൂടാതെ രണ്ട് കൽവെർട്ടറുകൾ വീതി കൂട്ടുന്ന നടപടിയും ഉടനെ തുടങ്ങും. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും സ്വീകരിക്കും. രണ്ടാമത്തെ ഭാഗം 3,701മീറ്റർ മുതൽ 6,889 മീറ്റർ എളന്തിക്കര വരെയുള്ള പണിയുടെ ടെൻഡർ നടപടി പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഏകദേശം 900 മീറ്റർ കാനയും നിർമ്മിക്കുന്നുണ്ടെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ.അറിയിച്ചു.