parappuram

കടങ്ങോട് പാറപ്പുറം ഗവ. എൽ.പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിക്കുന്നു

എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറം ഗവ. എൽ.പി സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 62 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്‌ രമണി രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ കല്യാണി എസ്. നായർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, ചെയർപേഴ്സൻ കെ.ആർ. സിമി, ബ്ലോക്ക് മെമ്പർ കെ.എം. മുഹമ്മദ്‌കുട്ടി, വിദ്യാലയ വികസന കൺവീനറും വാർഡ് മെമ്പറുമായ പി.വി. കൃഷ്ണൻ, പ്രധാന അദ്ധ്യാപിക വി.കെ. ബീന, പി.ടി.എ പ്രസിഡന്റ് സി.കെ. രമേഷ് , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.