തൃശൂർ: ഇന്ത്യയുടെ നാളെ ക്ലാസ് മുറികളിലാണെന്നും രാജ്യത്തെ മുന്നോട്ടു നയിക്കാൻ ഉതകുന്നവരെ വാർത്തെടുക്കുന്നവയാകണം വിദ്യാലയങ്ങളെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഒഫ് ഇന്ത്യ പ്രസിഡന്റും മുംബയ് ആർച്ചു ബിഷപ്പുമായ കർദിനാൾ മാർ ഡോ. ഓസ്വാൾ ഗ്രേഷ്യസ് പറഞ്ഞു. സെന്റ് തോമസ് കോളേജ് ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
പൂർവികരുടെ വിദ്യാഭ്യാസ കാഴ്ചപ്പാടും അഭിനിവേശവുമാണ് സെന്റ് തോമസ് കോളേജിനെ ഇന്നത്തെ നിലയിലെത്തിച്ചത്. അക്കാഡമിക് മികവിനു പുറമെ മികച്ച പൗരനെ വാർത്തെടുക്കുക എന്ന ദൗത്യവും ഇവിടെ നിർവഹിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ തൃശൂർ രൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ് സുനിൽ മാർ, ഷംഷാബാദ് രൂപത ബിഷപ് മാർ റാഫേൽ തട്ടിൽ, ടി.എൻ പ്രതാപൻ എം.പി, കോളേജ് എക്‌സിക്യൂട്ടിവ് മാനേജർ ഫാ. വർഗീസ് കുത്തൂർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ് സ്വാഗതവും കൺവീനർ ഡോ. കെ. ജോബി തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാവിരുന്നും ഉണ്ടായിരുന്നു.