ചാലക്കുടി: ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്ത് മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇനിയും നിർമ്മാണം തുടങ്ങാത്തതും പൂർത്തീകരിക്കാത്തതുമായ കാരാറിലെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം. ചാലക്കുടി കോടതി ജംഗ്ഷനിലെ അടിപ്പാതയും ഇതിൽപ്പെടും. എൻ.എച്ച്.ഐ.എ, കരാർ കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരും ബി.ഡി. ദേവസി എം.എൽ.എയും സംബന്ധിക്കും. എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചത്.