തൃശൂർ: ചേതന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേതന പൂർവ വിദ്യാർത്ഥി കൂടിയായ പിയാനോ മാന്ത്രികൻ സ്റ്റീഫൻ ദേവസ്സി നടത്തിയ അവാന്തി മ്യൂസിക്കൽ ഷോ ശ്രദ്ധേയമായി. സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് പനയ്ക്കൽ അദ്ധ്യക്ഷനായി.

ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, ഔസേപ്പച്ചൻ എന്നിവർ മുഖ്യാതിഥികളായി. പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി, ഫാ. തോമസ് ചക്കാലമറ്റത്ത്, ഫാ. ഡോ. പോൾ പൂവത്തിങ്കൽ , ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത്, ഫാ. ഷാജു എടമന, പ്രൊഫ. പോൾസൻ ചാലിശേരി എന്നിവർ പ്രസംഗിച്ചു.
സ്റ്റീഫൻ ദേവസ്സിയോടൊപ്പം ജോബോയ് മാസ്റ്റർ, രാജേഷ് ദാസ് ,അൽഫോൻസ് ജോസഫ്, ഗായത്രി, വില്യം ഫ്രാൻസിസ്, ജോബ് കുര്യൻ, അപർണ്ണ ബാലമുരളി, ഷോമി സേവിസ്, അമൽ ആന്റണി, റോബിൻ തോമസ്, വിവേക് സന്തോഷ്, തുടങ്ങിയവർ പങ്കെടുത്തു.