ചാവക്കാട്: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടയിൽ താത്കാലിക ഹോമിയോപ്പതി ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നിർവഹിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥൻ, വേണുഗോപാൽ, ജി.എച്ച്.എച്ച് സൂപ്രണ്ട് ഡോ. സെബിരാജ്, മുൻ ഡി.എം.ഒ: ഡോ. വത്സലൻ എന്നിവർ സംസാരിച്ചു. ഹോമിയോപ്പതി സീനിയർ മെഡിക്കൽ ഓഫീസർ ശ്യാമള, ഗ്രീഷ്മ, വി.സി. സ്വപ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മണ്ഡലകാലം മുതൽ മകരവിളക്ക് വരെ എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ സൗജന്യ ഹോമിയോ വൈദ്യ സഹായം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.