koorkkanchery
കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച വിളക്കുമാടത്തിന്റെ സമർപ്പണം ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ നിർവഹിക്കുന്നു

തൃശൂർ : കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വിളക്കുമാടത്തിന്റെ സമർപ്പണം ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. വിളക്കുമാടത്തിന്റെ മുഖ്യസ്‌പോൺസർമാരായ ഡോ. കെ.എസ് ഉദയഭാനു, കൊല്ലാറ ഡോ. വിജയരാഘവൻ ഭാര്യ, മക്കൾ, കോഴിപറമ്പിൽ ഡോ. കെ.കെ. ഭൂഷണൻ ഭാര്യ, മക്കൾ, ഡോ. സി.ആർ. കേശവൻ വൈദ്യരുടെ മക്കൾ, പ്ലാൻ തയ്യാറാക്കിയ സതീശൻ ആചാരി, പ്രവൃത്തികൾ നിർവഹിച്ച സുരേഷ് കിഴക്കിനിയേടത്ത്, ജയേഷ്, രമേശൻ പേരാമംഗലം എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. ശിവഗിരി മഠം സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി എന്നിവർ പങ്കെടുത്തു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് തോപ്പിൽ പീതാംബരൻ, വൈസ് പ്രസിഡന്റ് കെ.കെ ബാബു, സെക്രട്ടറി പി.കെ ബാബു, അസി. സെക്രട്ടറി പി.എൻ ഉന്മേഷ് പാറയിൽ, ട്രഷറർ കെ.വി ജിനേഷ്, കൺവീനർ കെ.കെ ജയൻ കൂനമ്പാടൻ, എം.കെ സൂര്യപ്രകാശ്, പി.വി ഗോപി, ഡോ. ടി.കെ വിജയരാഘവൻ, കെ.കെ പ്രകാശൻ കൂട്ടാല, ആനന്ദപ്രസാദ് തറയിൽ, സി.എസ് മംഗൾ ദാസ്, പി.കെ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി...