തൃശൂർ : ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ പ്രസിഡന്റായി സി.ഡി ശ്രീലാൽ ചുമതല ഏറ്റെടുത്തു. മുൻ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റിനെ ടി.വി ബാബു പൊന്നാട അണിയിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാം വാർഷികം ഡിസംബർ 5ന് രാവിലെ 10 ന് നടത്തുവാൻ തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സംഗീത വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബേബിറാം സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഡി. രാജേന്ദ്രൻ സ്വാഗതവും പി.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി സി.എ ശിവൻ, വൈസ് പ്രസിഡന്റ് ഇന്ദിരാദേവി ടീച്ചർ, ജോ. സെക്രട്ടറിമാരായ പി.എസ് രാധാകൃഷ്ണൻ, ബ്രുഗുണൻ മനയ്ക്കലാത്ത്, മണ്ഡലം പ്രസിഡന്റുമാരായ ഹരിശങ്കർ, വി.കെ കാർത്തികേയൻ, അനിൽകുമാർ, ദിനിൽ മാധവൻ, വിമലാനന്ദൻ മാസ്റ്റർ, പി.കെ സന്തോഷ്, പി.വി വിശ്വേശ്വരൻ, പി.കെ പ്രസന്നൻ, അഡ്വ. എം.ആർ. മനോജ് കുമാർ, പുഷ്പാംഗദൻ, ഷിജിൽ ചുള്ളിപ്പറമ്പിൽ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ലത ബാലൻ എന്നിവർ പ്രസംഗിച്ചു.