victory-day
ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിന്റെ 'വിക്ടറി ഡേ' ജില്ലാ ജഡ്ജ് കെ.എസ്. മധു ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: വലപ്പാട് ഉപജില്ലാ കലോത്സവത്തിലും, ശാസ്‌ത്രോത്സവത്തിലും ഓവറാൾ കിരീടം നേടിയ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിന്റെ 'വിക്ടറി ഡേ' ജില്ലാ ജഡ്ജ് കെ.എസ്. മധു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ് അദ്ധ്യക്ഷനായി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, മാനേജർ ഉഷ ശങ്കരനാരായണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്‌കൂളിലെ 503 കലാ കായിക ശാസത്ര പ്രതിഭകൾക്ക് പ്രിൻസിപ്പാൾ വി.ബി സജിത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ടി.വി. മനോഹരൻ, രമാദേവി, മാതൃസംഗമം പ്രസിഡന്റ് ശാരി സന്തോഷ്, ഹെഡ്മാസ്റ്റർ പി.ബി. കൃഷ്ണകുമാർ, കെ.എസ്. കിരൺ മാസ്റ്റർ, കെ.ആർ. ഗിരീഷ് മാസ്റ്റർ, രവീന്ദ്രൻ കോലാന്ത്ര എന്നിവർ സംസാരിച്ചു.