kalolsavam-qr-code
വിദ്യാർത്ഥികൾ ക്യൂആർ കോഡ് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് എൻ. ഗീതക്ക് കൈമാറുന്നു..

ഗുരുവായൂർ: നാല് ദിവസങ്ങളിലായി ഗുരുവായൂരിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിലെ വിജയികളെ അറിയാൻ ക്യു ആർ കോഡ് തയ്യാറായി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ് ക്യു ആർ കോഡ് തയ്യാറാക്കിയത്. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ക്യു ആർ കോഡ് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് എൻ. ഗീതക്ക് കൈമാറി. ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ് അംഗങ്ങളായ നെബ്ഹാൻ, വിമൽ, അഖിൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ക്യു ആർ കോഡ് നിർമ്മിച്ചത്. നാല് ദിവസങ്ങളിൽ നടക്കുന്ന കലാമത്സര വേദികളിലേയും മറ്റുമുള്ള കൗതുക ചിത്രങ്ങൾ കാമറയിൽ പകർത്തി പ്രദർശനം നടത്താനും ലിറ്റിൽ കൈറ്റ്‌സ് ടീം പരിപാടി തയ്യാറാക്കിയിട്ടുണ്ട്.