തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചുള്ള സംഗീതോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ മുതൽ ആരംഭിക്കുന്ന സംഗീതോത്സവം മൂന്ന് ദിവസം നീണ്ടുനില്ക്കും. വൈകീട്ട് അഞ്ചിന് തിരുവാതിരക്കളി, തുടർന്ന് മധു ശക്തിധരപണിക്കർ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. രാത്രി ഏഴിന് ഷീലാമേനോൻ ആൻഡ് പാർട്ടിയുടെ ഭക്തിഗാനലയം വേദിയിൽ അരങ്ങേറും. രണ്ടു ദിവസമായി നടന്നുവന്ന ന്യത്തോത്സവം തിങ്കളാഴ്ച സമാപിച്ചു. വൈകീട്ട് ജ്യോതി സുകുമാരന്റെ പ്രഭാഷണം നടന്നു. രാത്രി തിരുവനന്തപുരം കലാക്ഷേത്രയുടെ പരശുരാമൻ ബാലെ അവതരിപ്പിച്ചു.