ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 3,94,49,337 രൂപ ലഭിച്ചു. ഒരു കിലോ 883 ഗ്രാം 700 മില്ലിഗ്രാം സ്വർണവും, ഏഴു കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യക്കായിരുന്നു ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്തുന്നതിന്റെ ചുമതല. 1,01,000 രൂപയുടെ നിരോധിത നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത്തവണ ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്തുന്നതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് നാലമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്നും വെടിയുണ്ട ലഭിച്ചിരുന്നത്.