ഗുരുവായൂർ: മുസ്‌ലിം തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ അറബിയിൽ കവിത അവതരിപ്പിച്ച് അഞ്ജലി ഹയർ സക്കൻഡറി വിഭാഗത്തിൽ ഒന്നാമതെത്തി. ഏങ്ങണ്ടിയൂർ നാഷണൽ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അഞ്ജലി 2017ൽ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിലും ഇതേ കവിത ആലപിച്ച് വിജയിയായിരുന്നു. അന്ന് പഠിച്ചിരുന്ന തൃപ്രയാർ ലെമർ സ്‌കൂളില അറബി അദ്ധ്യാപകൻ സലീമും അഷറും ചേർന്ന് പരിശീലിപ്പിച്ച അതേ കവിത ആലപിച്ചത് കാലഘട്ടത്തിൻ്റെ അനിവാര്യത കൊണ്ടാണെന്ന് അഞജലി വ്യക്തമാക്കി.