ഗുരുവായൂർ: ജില്ലാ കലോത്സവത്തിൽ 137 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ. തൃശൂർ ഈസ്റ്റും ചാലക്കുടിയും 133 പോയിന്റുമായി തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. 128 പോയിന്റുമായി മാള മൂന്നാം സ്ഥാനത്തുമുണ്ട്. തൃശൂർ വെസ്റ്റാണ് നാലാം സ്ഥാനത്ത്. 123 പോയിന്റാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്.
സംസ്‌കൃതോത്സവത്തിലും ഇരിങ്ങാലക്കുടയാണ് മുന്നിൽ 90 പോയിന്റാണ് ഇരിങ്ങാലക്കുട നേടിയിട്ടുള്ളത്. 77 പോയിന്റുമായി തൃശൂർ വെസ്റ്റ് രണ്ടാം സ്ഥാനത്തും, 75 പോയിന്റുമായി തൃശൂർ ഈസ്റ്റ് മൂന്നാം സ്ഥാനത്തുമുണ്ട്.
അറബിക് കലോത്സവത്തിൽ 80 പോയിന്റുമായി മുല്ലശ്ശേരി ഉപജില്ല ഒന്നാം സ്ഥാനത്താണ്. കുന്നംകുളം, ചേർപ്പ്, കൊടുങ്ങല്ലൂർ ഉപജില്ലകൾ 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 74 പോയിന്റുമായി വലപ്പാടാണ് മൂന്നാം സ്ഥാനത്ത്.