ഗുരുവായൂർ: കളി കെങ്കേമമായപ്പോൾ മൊഞ്ചത്തികൾ കവർന്നത് ആസ്വാദകരുടെ മനം. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ അരങ്ങേറിയത്. കളിക്കൊപ്പം പാട്ടും മികച്ചു നിന്നു. മത്സരം ആസ്വദിക്കാൻ പന്തലിൽ ഇടം കിട്ടാതെയും നിരവധിപേർ പുറത്തുണ്ടായിരുന്നു.
പിഞ്ചു കുട്ടികൾ അടക്കമുള്ളവർ താളം പിടിച്ചാണ് ഒപ്പന ആസ്വദിച്ചത്. അതേസമയം കളി കഴിഞ്ഞ് വേദിക്ക് പുറത്തിറങ്ങിയ വിദ്യാർത്ഥിനികളിൽ നിരവധി പേർ കടുത്ത ചൂടും മാനസിക സമ്മർദ്ദവും ആരോഗ്യക്കുറവും മൂലം തളർന്ന് അവശരായിരുന്നു.