athul-krishna
അതുൽ കൃഷ്ണ

ഗുരുവായൂർ: ശ്രീ പരമേശ്വരൻ ശ്രീനാരായണനെയും ബ്രഹ്മാദികാരികളെയും സ്വീകരിക്കുന്ന കഥ പറഞ്ഞ അതുൽ കൃഷ്ണ പാഠകത്തിൽ തിളങ്ങി. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കെ.എച്ച്. അതുൽ കൃഷ്ണ. മൂന്ന് വർഷമായി കുടിലിങ്കൽ രമേഷ് കുമാറിന്റെ ശിഷ്യനാണ്. കഴിഞ്ഞ വർഷങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു.