ഗുരുവായൂർ: മാപ്പിള കലയുടെ കിരീടം ചൂടി തൃശൂർ മാർത്തോമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഒപ്പന ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ഇവർ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് നേടിയത്. ചിട്ടയായ രീതിയിൽ പാട്ടിനൊപ്പം കളിച്ച സംഘം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.