ഗുരുവായൂർ: ഗ്ലാമർ ഇനങ്ങളിലൊന്നായ സംഘനൃത്തം കാണികൾ സ്വീകരിച്ചത് നിറഞ്ഞ കൈയടികളോടെ. മമ്മിയൂർ എൽ.എഫ് കോൺവെന്റിലാണ് മത്സരങ്ങൾ അരങ്ങേറിയത്. നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ച മത്സരത്തിൽ എല്ലാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ആദിവാസി പീഡനം, പ്രകൃതി നശീകരണം, പുരാണങ്ങൾ എന്നിവയ്‌ക്കൊപ്പം സമകാലീക വിഷയങ്ങളും നൃത്തത്തിന് വിഷയങ്ങളായി.