കയ്പ്പമംഗലം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പെരിഞ്ഞനം യൂണിറ്റ് പൊതുയോഗം കൊടുങ്ങല്ലൂർ മേഖലാ പ്രസിഡന്റ് ബഷീർ മാമിയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നജീബ് വിഷ്യൽ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഗിരി വൈഗ, വൈസ് പ്രസിഡന്റ് സത്യൻ ശ്രുതി, ആന്റണി മൊമന്റ്‌സ്, സജീവൻ ഫോട്ടോപാർക്ക്, മനോജ് ഇമേജ്, സുരേഷ് നിള ചന്ദ്രൻ സാരംഗി എന്നിവർ സംസാരിച്ചു. യോഗത്തിൽ മേഖലാ ഭാരവാഹികളായ പ്രസിഡന്റ് ബഷീർ മാമിയ, സെക്രട്ടറി നെജീബ് അലി, ട്രഷറർ ജയപ്രസാദ് കുക്കു, യൂണിറ്റ് ഇൻ ചാർജ് രാധാകൃഷ്ണൻ ഫോക്കസ്മാൻ, ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് മോഹനൻ കിഴക്കുമ്പുറം എന്നിവർക്ക് സ്വീകരണം നൽകി.