ഗുരുവായൂർ: നാടോടി നൃത്തവേദിയിൽ സി.ഡി പണിമുടക്കിയത് മത്സരാർത്ഥികളെ ബുദ്ധിമുട്ടിലാക്കി. നാടോടി നൃത്തം വിധികർത്താക്കളെ ചൊല്ലിയുണ്ടായ തർക്കം പരിഹരിച്ച ശേഷം ഹയർ സെക്കൻഡറി പെൺകുട്ടികളുടെ മത്സരം നടക്കുമ്പോഴാണ് സി.ഡി പണിമുടക്കിയത്. ഇതോടെ വീണ്ടും മത്സരം താമസിച്ചു. മത്സരത്തിലെ 7,8,9 നമ്പറുകളിലുള്ള മത്സരാർത്ഥികളുടെ മത്സരങ്ങൾക്കിടെയാണ് പാട്ട് ഓഫായി പോയിരുന്നത്. പിന്നീട് പ്രശ്‌നം പരിഹരിച്ച ശേഷം മത്സരം തുടരുകയായിരുന്നു.