ഗുരുവായൂർ: റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി ഷിഫ്‌ന ഷെറിൻ റഷീദിനെ തിരഞ്ഞെടുത്തു. ''ഒരിടത്തൊരിടത്തെ ഒരു മണിക്കുട്ടിയുണ്ടായിരുന്നൂട്ടാ' എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയാണ് ഷിഫ്‌ന ഷെറിൻ അവതരിപ്പിച്ചത്. കഴിഞ്ഞ തവണയും ജില്ലാ കലോത്സവത്തിൽ ഷിഫ്‌ന ഷെറിൻ മികച്ച നടിയായിരുന്നു. ഇതിനു പുറമെ സബ് ജില്ലാ തലത്തിൽ നാടോടി നൃത്തത്തിലും ഭരതനാട്യത്തിലും മികച്ച പ്രകടനമാണ് ഷിഫ്‌ന ഷെറിൻ കാഴ്ചവച്ചത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാദ്ധ്യമ പ്രവർത്തകൻ റഷീദ് എരുമപ്പെട്ടിയുടെയും ഫൗസിയയുടെയും മകളാണ്.