ചാലക്കുടി: ബി.പി.എൽ പട്ടികയിൽ അനർഹമായി റേഷൻ സാധനങ്ങൾ കൈപ്പറ്റിയ ചാലക്കുടി താലൂക്കിലെ നൂറോളം പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായി ടി.എസ്.ഒ അറയിച്ചു. ഇനിയും പട്ടികയിൽ അനർഹമായി ഉൾപ്പെടുന്നവർ സ്വയം മുന്നോട്ടുവന്ന് വിവരങ്ങൾ നൽകണമെന്ന് സപ്ലൈ ഓഫീസറുടെ അറിയിപ്പിൽ പറയുന്നു. പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഇക്കാലമത്രയും വാങ്ങിയ ഷേൻ സാമഗ്രികളുടെ ഇപ്പോഴുള്ള പൊതു വിപണി നിരക്ക് പലിശ സഹിതം ഈടാക്കുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥർ, ഒരേക്കറിൽ അധികം ഭൂമി, ആയിരത്തിൽ കൂടുതൽ ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട്, നാലു ചക്രവാഹനം, ആദായ നികുതി അടക്കൽ ഇതിൽ ഏതെങ്കിലും ഒന്നിൽപ്പെട്ടവർ ബി.പി.എൽ റേഷൻ കാർഡിന് അർഹരല്ല. ഇത്തരത്തിലുളളവർ വിവരം 270 43 00 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണം.