ഗുരുവായൂർ: ജില്ലാ കലോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടരുന്നു. 470 പോയിന്റാണ് ഇരിങ്ങാലക്കുട നേടിയിട്ടുള്ളത്. 463 പോയിന്റുമായി തൃശൂർ ഈസ്റ്റ് തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. ചാലക്കുടിക്കാണ് മൂന്നാം സ്ഥാനം. 438 പോയിന്റാണ് ചാലക്കുടി നേടിയിട്ടുള്ളത്. 426 പോയിന്റുമായി കുന്നംകുളം നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ആതിഥേയരായ ചാവക്കാട് ഉപജില്ല 408 പോയിന്റ് നേടി ഒമ്പതാം സ്ഥാനത്താണ്.
ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള 105 ഐറ്റംസിൽ 55 എണ്ണത്തിന്റെ മത്സരങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ 95ൽ 46 എണ്ണത്തിന്റെ മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്. യു.പി. വിഭാഗത്തിൽ 38 മത്സരങ്ങളിൽ 22 എണ്ണവും പൂർത്തിയായിട്ടുണ്ട്. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലേയും ഏതാനും മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നുള്ളു. ഇതുവരെ ഫലം പ്രഖ്യാപിക്കപ്പെട്ട മത്സരങ്ങളിൽ 96 അപ്പീലുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടായിരം രൂപയാണ് അപ്പീൽ ഫീസ്. കഴിഞ്ഞ വർഷം നടന്ന ജില്ലാ കലോത്സവത്തിൽ ആകെ 256 അപ്പീലുകളാണ് ഉണ്ടായിരുന്നത്.

പോയിന്റ് നിലയിങ്ങനെ
ഇരിങ്ങാലക്കുട - 470
തൃശൂർ ഈസ്റ്റ് - 463
ചാലക്കുടി - 438
കുന്നംകുളം - 426
വലപ്പാട് - 423
തൃശൂർ വെസ്റ്റ് - 419
മാള - 418
കൊടുങ്ങല്ലൂർ - 410
ചാവക്കാട് - 408
ചേർപ്പ് - 389
വടക്കാഞ്ചേരി - 384
മുല്ലശ്ശേരി - 355