തൃശൂർ: കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദം നിലനിൽക്കുന്നുവെന്ന് പ്രചരിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടെ അവരോടൊപ്പം ചേരാനുള്ള സി.പി.എം ശ്രമം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം വ്യക്തമാക്കി. മാവോയിസ്റ്റുകളെ നേരിടുന്ന പിണറായി സർക്കാരിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും യോഗം കുറ്റപ്പെടുത്തി. മുസ്‌‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.എം. അമീർ, ട്രഷറർ എം.പി. കുഞ്ഞുക്കോയ തങ്ങൾ, ഭാരവാഹികളായ ഗഫൂർ കടങ്ങോട്, എം.എ. റഷീദ്, എം.വി. സുലൈമാൻ, ഐ.ഐ. അബ്ദുൽ മജീദ്, പി.കെ. മുഹമ്മദ്, ആർ.പി. ബഷീർ, അസീസ് താളിപ്പാടം, പി.കെ. ഷാഹുൽ ഹമീദ്, ഉസ്മാൻ കല്ലാട്ടയിൽ എന്നിവർ പ്രസംഗിച്ചു.