ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ആത്മാർത്ഥമായ യാതൊരു നീക്കവും നടത്തുന്നില്ലായെന്നും ഇരിങ്ങാലക്കുട സബ് ഡിപ്പോ പരിപൂർണ്ണമായ തകർച്ചയിലേക്ക് നീങ്ങുകയാണെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്‌സ് യൂണിയൻ തൊഴിലാളി സംഘടനകൾ ചേർന്ന് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സിക്ക് മുൻവശത്ത് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി സെക്രട്ടറി ടി.വി. നോഹ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എ.വി. ഷിബു, യൂണിറ്റ് പ്രസിഡന്റ് ബിജു, ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് ടി. മുരളി, സെക്രട്ടറി ബിജു ആന്റണി, പി.കെ. അനിലൻ എന്നിവർ പ്രസംഗിച്ചു.