sreeja-anil
ശ്രീജ അനില്‍

കല്ലൂർ: തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ ശ്രീജ അനിലിനെ തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി.പി.എമ്മിലെ പ്രേമകുട്ടൻ രാജി വച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് അനിവാര്യമായത്. മുന്നണി ധാരണ പ്രകാരം ആദ്യത്തെ നാലു വർഷം സി.പി.എമ്മിനും അവസാനവർഷം സി.പി.ഐക്കുമാണ് പ്രസിഡന്റ് സ്ഥാനം.