പാവറട്ടി: മേരി അലോനയ്ക്ക് ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനം. പുവ്വത്തൂർ സെന്റ് ആന്റണീസ് യു.പി സ്‌കൂൾ ഏഴാം ക്ലാസിൽ പഠിക്കുന്ന മേരി അലോനയ്ക്ക് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ എ
ഗ്രേഡോടെ ഒന്നാം സ്ഥാനം. സെ. ആന്റണീസിലെ തന്നെ അദ്ധ്യാപികയായ പ്രീത ആന്റണിയുടെ മകളാണ്. പിതാവ് എം.യു.എ.എൽ.പി സ്കൂളിലെ (തൊട്ടാർ വാടി) പ്രധാന അദ്ധ്യാപകനുമാണ്.
മണലൂർ ഗോപിനാഥിന്റെ ശിക്ഷണത്തിൽ മൂന്നു വർഷമായി ഓട്ടൻ തുള്ളൽ പഠിക്കുന്നു. മേരി അലോന ചാലക്കുടിയിൽ നടന്ന റവന്യു ജില്ലാ മത്സരത്തിൽ യു.പി വിഭാഗം ഓട്ടം തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. പാവറട്ടി തീർത്ഥകേന്ദ്രത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അരങ്ങേറ്റത്തിൽ ഏദൻത്തോട്ടം എന്ന ഓട്ടൻതുള്ളൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.