പാവറട്ടി: പാരമ്പര്യ വിഷ ചികിത്സയുടെ വേരുകൾ തേടി ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഉള്ളന്നൂർ മനയിൽ എത്തി. 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി വിഷവൈദ്യ ചികിത്സാ രംഗത്ത് അരനൂറ്റാണ്ടിലേറെ പ്രാഗത്ഭ്യം തെളിയിച്ച വിമല തമ്പുരാട്ടിയേ ആദരിക്കാനും സംവദിക്കാനുമായാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഉള്ളന്നൂർ മനയിൽ
എത്തിയത്. പ്രധാന അദ്ധ്യാപകൻ പി.ടി. ചാക്കോ, അദ്ധ്യാപകരായ അജിതറോയ്, കെ.ഐ. മേരി, എൻ.ജെ. ജോഷി, പി.ടി.എ ഭാരവാഹികളായ കെ.ഒ. ജോസ്, ബിജോയ് പെരുമാട്ടിൽ എന്നിവരും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.