ഗുരുവായൂർ: ജില്ലാ കലോത്സവത്തിൽ സ്വർണ്ണക്കപ്പിനോടടുത്ത് ഇരിങ്ങാലക്കുട ഉപജില്ല. 676 പോയിന്റാണ് ഇരിങ്ങാലക്കുട നേടിയത്. കലോത്സവത്തിന്റെ തുടക്കം മുതൽ ഇരിങ്ങാലക്കുടയാണ് മുന്നേറുന്നത്. രണ്ടാം ദിനം ഉച്ചയോടെ തൃശൂർ ഈസ്റ്റ് മുന്നിലെത്തിയെങ്കിലും വൈകീട്ടാകുമ്പോഴേക്കും വീണ്ടും രണ്ടാം സ്ഥാനത്തായി. 665 പോയിന്റുമായി തൃശൂർ ഈസ്റ്റ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ചാലക്കുടിക്കാണ് മൂന്നാം സ്ഥാനം. 634 പോയിന്റാണ് ചാലക്കുടി നേടിയത്. 629 പോയിന്റുമായി ആതിഥേയരായ ചാവക്കാട് ഉപജില്ല നാലാം സ്ഥാനത്തെത്തി. ഇന്ന് വൈകീട്ട് അഞ്ചോടെ നാല് ദിനം നീണ്ടുനിന്ന ജില്ലാ കലോത്സവത്തിന് സമാപനമാകും. സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

പോയിന്റ് നിലയിങ്ങനെ


ഇരിങ്ങാലക്കുട 676
തൃശൂർ ഈസ് 665
ചാലക്കുടി 634
ചാവക്കാട് 629
വലപ്പാട് 625
തൃശൂർ വെസ്റ്റ് 622
കുന്നംകുളം 621
മാള 613
കൊടുങ്ങല്ലൂർ 594
ചേർപ്പ് 593
വടക്കാഞ്ചേരി 590
മുല്ലശ്ശേരി 543..

ഇതുവരെ

147 അപ്പീലുകൾ

അപ്പീൽ ഫീസായി ലഭിച്ചത് 2.94 ലക്ഷം

കഴിഞ്ഞ വർഷം

ആകെ അപ്പീൽ 256