മാള: ഫോൺ വഴിയിലുള്ള തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു. വലിയപറമ്പ് സ്വദേശിയായ ബാലൻ എന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് 22,000 ഓളം രൂപ നഷ്ടപ്പെട്ടത്. എസ്.ബി.ഐ കുഴൂർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 19,999,1,999 എന്നീ തുകകളായാണ് നഷ്ടപ്പെട്ടത്.

എസ്.ബി.ഐ റീജ്യണൽ ഓഫീസിൽ നിന്ന് വിളിക്കുന്നതാണെന്ന് പരിചയപ്പെടുത്തിയാണ് ബാലനുമായി സംസാരിച്ചത്. തട്ടിപ്പിനിരയായ ബാലൻ എസ്.ബി.ഐ അധികൃതർക്കും പൊലീസിനും പരാതി നൽകി.

ഫോൺ വിളി എത്തിയത് 9223008333 നമ്പറിൽ നിന്ന്

മൂന്നാമത്തെ സ്റ്റെപ്പിൽ പണം പോയി

സ്റ്റെപ്പ് വൺ

തട്ടിപ്പുകാരൻ:

എസ്.ബി.ഐ റീജ്യണൽ ഓഫീസിൽ നിന്ന് വിളിക്കുന്നു. ബാങ്ക് എ.ടി.എം കാർഡ് മരവിപ്പിച്ചിട്ടുണ്ട്. വീണ്ടും സജീവമാക്കണം. മാസ്റ്റർ കാർഡ് അല്ലേ

ഈ സമയത്ത് ബാലൻ ചെന്നൈയിൽ

കാർഡിന്റെ കാലാവധി 2022 വരെയുണ്ടെന്ന് ബാലന്റെ മറുപടി

ഫോൺ കട്ട് ചെയ്യുന്നു

സ്റ്രെപ്പ് 3

2ാം കാൾ

എ.ടി.എം കാർഡ് നമ്പർ ആവശ്യപ്പെടുന്നു. രഹസ്യ കോഡ് നൽകരുതെന്ന് ഉപദേശം. ഒ.ടി.പി സന്ദേശം ചോദിച്ചറിയുന്നു

സ്റ്റെപ് 3

ആദ്യം 19,999 രൂപ എടുക്കുന്നു. പിന്നാലെ 1,999