എരുമപ്പെട്ടി: സ്‌നേഹിത കോളിംഗ് ബെൽ വാരാചരണത്തോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഭവന സന്ദർശനം നടത്തി. കടങ്ങോട് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരുവത്ത് വീട്ടിൽ പാത്തുണ്ണിയുടെ വീടാണ് സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അദ്ധ്യക്ഷയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ.എം. നൗഷാദ്, കെ.ആർ. സിമി, ജലീൽ ആദൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം. മുഹമ്മദ് കുട്ടി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.