ആമ്പല്ലൂർ: കല്ലൂർ, വരന്തരപ്പിള്ളി ഭാഗത്തു നിന്നും വരുന്നവർക്ക് ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷന് സമീപം അനുവദിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം തണൽ പ്രസിഡന്റ് സി.കെ. കൊച്ചുകുട്ടൻ നിർവ്വഹിച്ചു. പി.പി. ഡേവീസ് അദ്ധ്യക്ഷനായി. കാർത്തികേയൻ പാഴായി, ശശിധരൻ, സി.എൽ. ജോർജ്, കെ. സുകുമാരൻ, ഇ. നന്ദകുമാർ, ഭാഗ്യവതി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അളഗപ്പനഗർ, വരന്തരപ്പിള്ളി, തൃക്കൂർ പഞ്ചായത്തുകളിൽ നിന്നും തൃശൂർ ഭാഗത്തേക്കുള്ള ബസുകൾക്ക് ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ സ്റ്റോപ്പ് ഇല്ലാതിരുന്നതിനാൽ യാത്രക്കാർ വലിയ പ്രയാസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ തണൽ സംഘടനാ പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സിഗ്‌നൽ ജംഗ്ഷനു മുൻപായി തൃശൂരിലേക്കുള്ള ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത്.