പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററിൽ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് മന്ത്രി സി. രവീന്ദ്രനാഥ് കത്ത് നൽകി. പുതുക്കാട് സെന്ററിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്കും അപകട മരങ്ങൾക്കും പരിഹാരമായാണ് മന്ത്രി കേന്ദ്രമന്ത്രിക്ക് മുമ്പാകെ ഈ നിർദ്ദേശം ഉന്നയിച്ചിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര മന്ത്രിയുടെ അടിയന്തര ഇടപെടലും രവീന്ദ്രനാഥ് കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.