നന്തിക്കര: സർക്കാർ വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് സംസ്ഥാന സർക്കാരിന്റെ ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കെ. രാജൻ ഉദ്ഘാടനം ചെയ്യും. നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി മുഖ്യാതിഥിയാകും. ഒ.എസ്.എ പ്രസിഡന്റ് വി.ബി. നാരായണൻകുട്ടി അദ്ധ്യക്ഷനാകും. പൂർവ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും ഗാനമേളയും കലാപരിപാടികളും ഉണ്ടായിരിക്കും.