ഹോളിഗ്രേയ്‌സ് അക്കാഡമി ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ മാനേജ്‌മെന്റ് ഫെസ്റ്റ് വിജയികൾക്ക് സുജ കാർത്തിക സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.
മാള: ഹോളി ഗ്രേയ്‌സ് അക്കാഡമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ മാനേജ്‌മെന്റ് ഫെസ്റ്റ്(ലെഗാഡൊ) സമാപിച്ചു. വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലുളള 100 ലധികം കോളേജുകളിൽ നിന്നായി 300 ലധികം എം.ബി.എ വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. മാനേജ്‌മെന്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ച് ഇനങ്ങളിലായാണ് മത്സരം നടന്നത്. വിജയികൾക്ക് 1.95 ലക്ഷം രൂപ സമ്മാനതുകയായി വിതരണം ചെയ്തു. ബിസിനസ് ക്വിസ് മത്സരത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കെ.ബി. ജമീർ, തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ അരുൺ ഘോഷും വിജയിച്ചു. വിജയികൾക്ക് സുജ കാർത്തിക സമ്മാനങ്ങൾ വിതരണം ചെയ്തു. കോളേജ് ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ പ്രൊഫ. രവീന്ദ്രനാഥ്, സാനി എടാട്ടൂക്കാരൻ, ജോസ് കണ്ണമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.