bjp
സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹ് ല മരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ച വിദ്യഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹ് ല മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി. പടിഞ്ഞാറെക്കോട്ടയിൽ നിന്നാരംഭിച്ച മാർച്ച് കേരളവർമ്മ കോളേജിന് സമീപത്തെ മന്ത്രിയുടെ വസതിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, ഷൈൻ നെടിയിരിപ്പിൽ, കെ.പി. വിഷ്ണു, പി.ജെ. ജെബിൻ, സുബിൻ വാടാനപ്പിള്ളി, പി.കെ. ബാബു, സുനിൽ. ജി. മാക്കൻ തുടങ്ങിയവർ സംസാരിച്ചു.