ancy-sojan-sweekaranam
ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷന്റെ നേതൃത്വത്തിൽ ആൻസി സോജനും കോച്ചിനും സ്വീകരണം നൽകിയപ്പോൾ

തൃപ്രയാർ: ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന കായിക മേളയിൽ മീറ്റിന്റെ താരമായി തിരഞ്ഞെടുത്ത ആൻസി സോജൻ, അതുല്യ, കോച്ച് കണ്ണൻ മാഷ് എന്നിവർക്ക് സ്വീകരണം നൽകി. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടയോടെ വിദ്യാർത്ഥികൾ ഘോഷയാത്രയായ് ആനയിച്ചു. നാട്ടിക ഫിഷറീസ് ഗവൺമെന്റ് സ്‌കൂളിൽ നടന്ന സ്വീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ മുഖ്യപ്രഭാഷണം നടത്തി. മണപ്പുറം ജ്വല്ലറി എം.ഡി സുഷമ നന്ദകുമാർ, ആൻസിക്കും അതുല്യക്കും സ്വർണ്ണ മോതിരങ്ങൾ സമ്മാനിച്ചു. ധനഞ്ജയൻ മച്ചിങ്ങൽ, ബ്ലോക്ക് മെമ്പർമാരായ സുലേഖ, ഗീത മണികണ്ഠൻ, പഞ്ചായത്ത് മെമ്പർമാരായ പ്രവിത അനൂപ്, പി.ടി.എ പ്രസിഡന്റ് പി.കെ. ഹംസ, മണപ്പുറം ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, അഷറഫ് ലയൺസ്, എസ്.എം.സി ചെയർമാൻ ഗോപാലൻ, പ്രിൻസിപ്പാൾ വനജ കുമാരി, സ്‌പോർട്‌സ് അക്കാഡമി ചെയർമാൻ ജനാർദനൻ, സോജൻ, ശിവൻ എന്നിവർ സംസാരിച്ചു.