വടക്കാഞ്ചേരി: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ലയൺസ് ക്ലബ്, ഐ.എം.എ, വ്യാപാരി വ്യവസായികൾ, പൊലീസ്, വിവിധ സ്കൂളുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ് പ്രമേഹ രോഗ സന്ദേശം നൽകി. വടക്കാഞ്ചേരി സി.ഐ: മാധവൻകുട്ടി, ഡോ. ബൈജു, ഇഗ്‌നേഷ്യസ്, ഉണ്ണി വടക്കാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും ആരംഭിച്ച വാക്കത്തോൺ വടക്കാഞ്ചേരി പ്രസ് ക്ലബ് പരിസരത്ത് സമാപിച്ചു. ഫ്‌ളാഷ് മോബ്, സ്‌കിറ്റ് എന്നിവയും നടന്നു. പ്രസ് ക്ലബ് പരിസരത്ത് സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. പ്രേംകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.